കേരളം

kerala

ETV Bharat / briefs

രണ്ട് കോടി തൊഴിലവസരങ്ങളുടെ പേരിൽ വോട്ട് ചോദിക്കൂ; മോദിയോട് ഹർദിക് പട്ടേൽ - രാജീവ് ഗാന്ധി

രണ്ട് കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്നതായിരുന്നു ബിജെപി 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വച്ച വാഗ്‌ദാനങ്ങളിലൊന്ന്.

2 കോടി തൊഴിലവസരങ്ങളുടെ പേരിൽ വോട്ട് ചോദിക്കാൻ മോദിയോട് ഹർദ്ദിക് പട്ടേൽ

By

Published : May 8, 2019, 1:18 AM IST

രാജീവ് ഗാന്ധിയെ കുറിച്ച് പറഞ്ഞ് വോട്ട് ചോദിക്കാതെ രണ്ട് കോടി തൊഴിലവസരങ്ങളുടെ പേരിൽ വോട്ട് ചോദിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പാട്ടിധാർ പ്രക്ഷേഭ നേതാവ് ഹാർദിക് പട്ടേൽ. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് തൊഴിൽ നൽകുമെന്നതായിരുന്നു ബിജെപി മുന്നോട്ട് വെച്ച വാഗ്‌ദാനങ്ങളിലൊന്ന്. മുൻ പ്രധാനമത്രി രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരൻ ആയിട്ടാണ് മരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞിരുന്നു. മോദി അബദ്ധത്തിലാണ് ഇക്കാര്യം പറഞ്ഞത് എന്നായിരുന്നു താൻ ആദ്യം കരുതിയത്. എന്നാൽ അദ്ദേഹം അത് ആവർത്തിക്കുകയാണ് ചെയ്തത്.

താൻ ഒരു ബിജെപിക്കാരനായിരുന്നെങ്കിൽ ഈ തെരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ സാധിക്കുമായിരുന്നുയെന്നും എന്നാൽ പ്രഗ്യാ സിങ് താക്കൂറിനെ പോലെയുള്ള ബിജെപിക്കാരൻ ആകാത്തതു കൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാതിരുന്നതെന്നും ഹർദ്ദിക് പറഞ്ഞു.

ABOUT THE AUTHOR

...view details