വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം പാർട്ടി തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 40 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി നേതാവും നടനുമായ കമൽ ഹാസൻ. എന്നാൽ താൻ എവിടെ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. കളങ്കപ്പെടുന്ന ആരുമൊത്തും സഖ്യത്തിനില്ലെന്നും കമൽ ഹാസൻ പറഞ്ഞു.
ആരുമായും സഖ്യമില്ല; 40 സീറ്റുകളിൽ ഒറ്റക്കു മത്സരിക്കുമെന്ന് കമൽഹാസൻ
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് 'പ്രവർത്തകരാണ് യഥാർത്ഥ നേതാക്കൾ' എന്ന പ്രഖ്യാപനത്തോടെ മധുരയിൽ കമൽ ഹാസൻ പാർട്ടി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സഖ്യവുമായി കൈകോര്‍ത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് പാര്‍ട്ടി നിലപാട് കമല്‍ഹാസന്‍ വ്യക്തമാക്കിയത്.
ഫെബ്രുവരി 21ലെ പാര്‍ട്ടി പ്രഖ്യാപനം മുതല്‍ നിലനിന്ന അഭ്യൂഹങ്ങള്‍ക്ക് അങ്ങനെ വിരാമമാവുകയാണ്. ഡി.എം.കെയുമായോ അണ്ണാ ഡി.എം.കെയുമായോ കോണ്‍ഗ്രസുമായോ കൈകോര്‍ക്കാന്‍ മക്കള്‍ നീതി മയ്യം ഇല്ല. ബി.ജെ.പിയെ തുടര്‍ച്ചയായി കടന്നാക്രമിച്ചപ്പോഴും കോണ്‍ഗ്രസിനോട് പുലര്‍ത്തിയിരുന്ന സമീപനം സഖ്യസാധ്യത വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഡി.എം.കെയുമായുള്ള കോണ്‍ഗ്രസ് കൂട്ടുകെട്ട് സഖ്യസാധ്യത അവസാനിപ്പിക്കുന്നതിന് വഴിവച്ചു. അഴിമതിയും ജനകീയപ്രശ്‌നങ്ങളും ഉയര്‍ത്തികാട്ടിയുള്ള ഗ്രാമസഭകളിലാണ് ഇപ്പോള്‍ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍.
അവസരവാദ മുതലെടുപ്പിനായി സഖ്യം ഉണ്ടാക്കിയാല്‍, അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നും ഒറ്റയ്ക്ക് മത്സരിക്കാന്‍ കരുത്തുണ്ടെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. "സഖ്യമുണ്ടാക്കലല്ല ഞങ്ങലുടെ ലക്ഷ്യം. 40 സീറ്റുകളിൽ പാർട്ടി മത്സരിക്കും. എന്നാൽ ഞാൻ എവിടെ നിന്ന് മത്സരിക്കുമെന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല" അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.