ന്യൂഡല്‍ഹി: ആദായനികുതി വകുപ്പിലെ പന്ത്രണ്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലിന് കേന്ദ്രമന്ത്രാലയം നിര്‍ദേശം നല്‍കി. ചീഫ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരോടാണ് നിര്‍ബന്ധിത വിരമിക്കലിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവിട്ടത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക ആരോപണങ്ങല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയരായവര്‍ക്കാണ് വിരമിക്കല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനറൽ ഫിനാൻഷ്യൽ റൂൾസിലെ 56-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്.
ലൈംഗിക ആരോപണം, അനധികൃത സ്വത്ത് സമ്പാദനം : ആദായനികുതി വകുപ്പില്‍ നിര്‍ബന്ധിത വിരമിക്കല്‍
ചീഫ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരോടാണ് നിര്‍ബന്ധിത വിരമിക്കലിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവിട്ടത്
ആദായനികുതി വകുപ്പ് ജോയിന്‍റ് കമ്മിഷണര്‍ അശോക് അഗര്‍വാള്‍ (ഐആര്‍എസ്, 1985), എസ്.കെ ശ്രീവാസ്തവ(ഐആര്‍എസ്, 1989), ഹോമി രാജ് വാഷ്(ഐആര്‍എസ്, 1985), ബി.ബി രാജേന്ദ്ര പ്രസാദ്, ആജോയ് കുമാര്‍ സിംഗ്, അലോക് കുമാര്‍ മിത്ര, ചന്ദര്‍ സൈനി ഭാരതി, അന്ദാസു രവീന്ദ്രര്‍, വിവേക് ബത്ര, ശ്വോതബ് സുമന്‍, റാം കുമാര്‍ ഭാര്‍ഗവ എന്നിവര്‍ക്കാണ് വിരമിക്കല്‍ നോട്ടീസ്.
പ്രമുഖ വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണമാണ് അശോക് അഗര്‍വാളിനെതിരെ ഉള്ളത്. വനിതാ ഐആര്‍എസ് ഉദ്യോഗസ്ഥരെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് ശ്രീവാസ്തവക്കെതിരെയുള്ള പരാതി. ഹോമി രാജ് വാഷ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ 2009 മുതല്‍ സസ്പെന്‍ഷനിലാണ്. ഗുരുതര ആരോപണങ്ങളാണ് മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉള്ളത്.