തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത്; അഭിഭാഷകനെ കസ്റ്റഡിയില്‍ വിട്ടു
എറണാകുളം അഡിഷണൽ സിജെഎം സാമ്പത്തിക കുറ്റവിചാരണ കോടതിയുടേതാണ് ഉത്തരവ്
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി അഡ്വ. ബിജു മോഹനനെ മൂന്ന് ദിവസത്തേക്ക് ഡിആർഐ കസ്റ്റഡിയിൽ വിട്ടു. എറണാകുളം അഡിഷണൽ സിജെഎം സാമ്പത്തിക കുറ്റവിചാരണ കോടതിയുടേതാണ് ഉത്തരവ്. അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതി സെറീനയുടെ മൊഴി പുറത്ത് വന്നു. മൊഴിയില്‍ പലപ്പോഴായി 50 കിലോ സ്വർണം കടത്തിയതായി പറയുന്നു. പ്രതിഫലമായി ലഭിച്ചത് വിമാന ടിക്കറ്റും 20,000 ദിർഹവും. തിരുവനന്തപുരം സ്വദേശി ജിത്തുവാണ് സ്വർണം ഏല്‍പിച്ചത്. അഡ്വ.ബിജുവും ഭാര്യയും സ്വർണം കടത്തിയിട്ടുണ്ടന്നും സെറീനയുടെ മൊഴിയിലുണ്ട്. ഡിആര്‍ഐ സീനിയർ ഇന്‍റലിജൻസ് ഓഫീസർ മുമ്പാകെയാണ് സെറീന മൊഴി നൽകിയത്