കേരളം

kerala

ETV Bharat / briefs

ഐഎസ്‌എല്ലിന് ഒരുങ്ങി ഗോവ; ഫിക്‌സ്‌ചര്‍ പുറത്തുവിട്ടു

ഐഎസ്‌എല്‍ ഏഴാം സീസണിലെ ആദ്യ മത്സരം കേരളാ ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ബഗാനും തമ്മില്‍. ഫൈനല്‍ മത്സരങ്ങളുടെ ഫിക്‌സ്‌ചര്‍ പിന്നീട് പ്രഖ്യാപിക്കും

By

Published : Oct 30, 2020, 5:54 PM IST

ഐഎസ്‌എല്‍ സമയക്രമം വാര്‍ത്ത സമയക്രമം പ്രഖ്യാപിച്ചു വാര്‍ത്ത isl fixture news fixture released news
ഐഎസ്‌എല്‍

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിലെ ഉദ്‌ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്, എടികെ മോഹന്‍ബഗാനെ നേരിടും. നവംബര്‍ 20ന് ഗോവയിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. 2021 ജനുവരി 11 വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന ആദ്യ 11 റൗണ്ടുകളുടെ ഫിക്‌സ്‌ചറാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ റൗണ്ടിലും അഞ്ച് വീതം മത്സരങ്ങള്‍ നടക്കും. നവംബര്‍ 27ന് എടികെ മോഹന്‍ബഗാനും ഇസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരം നടക്കും. ഈസ്റ്റ് ബംഗാള്‍ ഉള്‍പ്പെടെ 11 ടീമുകള്‍ മാറ്റുരക്കുന്നുവെന്ന പ്രത്യേകതയും ഇത്തവയുണ്ട്.

ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി കാണികളില്ലാതെയാണ് ഇത്തവണത്തെ മത്സരങ്ങള്‍. ഫൈനല്‍ പോരാട്ടങ്ങളുടെ ഫിക്‌സ്‌ചര്‍ പിന്നീട് പ്രഖ്യാപിക്കും. എല്ലാ ദിവസങ്ങളിലും രാത്രി 7.30നാണ് മത്സരം. ഞായറാഴ്‌ചകളില്‍ മാത്രം രണ്ട് മത്സരങ്ങള്‍ അരങ്ങേറും.

ABOUT THE AUTHOR

...view details