പനാജി: ഗോവയില്‍ കോണ്‍ഗ്രസ് എംഎൽഎയും സംഘവും യുവതിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് റിപ്പോർട്ട് തേടി. പനാജി എംഎല്‍എ അറ്റാന്‍സിയോ മോന്‍സിറാത്തെ, മേയർ ഉദയ് മദ്കായികർ, മുന്‍ ഡെപ്യൂട്ടി മേയർ യതിന്‍ പരേഖ് എന്നിവർക്കെതിരെയാണ് കേസ്. റിപ്പോർട്ട് കിട്ടിയ ശേഷം സംസാരിക്കുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
എംഎല്‍എയും സംഘവും യുവതിയെ ആക്രമിച്ചു ; മുഖ്യമന്ത്രി റിപ്പോർട്ട് തേടി - mla
പനാജി എംഎല്‍എയ്ക്ക് പുറമേ മേയർ ഉദയ് മദ്കായികർ, മുന്‍ ഡെപ്യൂട്ടി മേയർ യതിന്‍ പരേഖ് എന്നിവർക്കെതിരെയാണ് വനിതാ പ്രവർത്തകയെ ആക്രമിച്ച കുറ്റത്തിന് കേസ് എടുത്തിട്ടുള്ളത്.
goa
വെള്ളിയാഴ്ച മുനിസിപ്പൽ അതോറിറ്റിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്ന തൊഴിലാളികളുമായി സംസാരിക്കാനെത്തിയതായിരുന്നു അക്രമത്തിനിരയായ വനിതാ പ്രവർത്തക. അവിടെ വെച്ച് എംഎൽഎയും മറ്റുള്ളവരും ഇവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു എന്നാണ് പരാതി. മഹിളാ മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ എംഎൽഎ ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടന്നു.