ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 81,08,666 കഴിഞ്ഞു. ഇതുവരെ 4,38,596 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 41,96,981 പേർ രോഗമുക്തി നേടി. കൊവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലും മെക്സിക്കോയിൽ നിയന്ത്രണങ്ങൾ പിൻവലിച്ചു തുടങ്ങി. വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 81,08,666 കടന്നു
കൊവിഡ് ബാധിതരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകൾ മെക്സിക്കോ പുറത്തുവിടുന്നില്ല എന്ന് ഫെഡറൽ ഹെൽത്ത് അധികൃതർ പറഞ്ഞു. അതേസമയം വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച മെക്സിക്കോ സിറ്റിയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതായി പ്രസിഡന്‍റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ പറഞ്ഞു.
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 81,08,666 കഴിഞ്ഞു
എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകൾ മെക്സിക്കോ പുറത്തുവിടുന്നില്ല എന്ന് ഫെഡറൽ ഹെൽത്ത് അധികൃതർ പറഞ്ഞു. അതേസമയം വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച മെക്സിക്കോ സിറ്റിയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതായി പ്രസിഡന്‍റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ പറഞ്ഞു.
ഒറിഗണിൽ 184 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആദ്യമായാണ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് എന്ന് ഒറിഗൺ ഹെൽത്ത് അതോറിറ്റി പറഞ്ഞു.