കണ്ണൂർ : മാഹി മുൻസിപ്പൽ ഷോപ്പിങ്ങ് കോംപ്ലക്സിന് സമീപം കഞ്ചാവ് വില്‌പനക്കിടെ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. ഇവരിൽ നിന്ന് 175 ഗ്രാം കഞ്ചാവും 3040 രൂപയും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശി കെ ഷിഹാബുദ്ദീൻ (29), പൂഴിത്തല അയ്യിട്ട വളപ്പിൽ മുഹമ്മദ് അഫ്രീദ് (21), അഴിയൂർ ചില്ലിപറമ്പത്ത് ഷർജാസ് (21) എന്നിവരെയാണ് എസ്‌ഐ റീന മേരി ഡേവിഡും സംഘവും പിടികൂടിയത്.
കഞ്ചാവ് വില്‌പനക്കിടെ മൂന്ന് പേർ പിടിയില്‍ - കഞ്ചാവ്
ഇവരില്‍ നിന്നും 175 ഗ്രാം കഞ്ചാവും 3040 രൂപയും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു
ganja
മാഹിയിൽ മദ്യത്തിന് പുറമെ കഞ്ചാവ് വില്‌പനയും വ്യാപകമായി നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പൊലീസ് പരിശോധന കർശനമാക്കിയത്. ഇതര സംസ്ഥാന തൊഴിലാളികളും സ്‌കൂൾ- കോളജ് വിദ്യാർഥികളുമാണ് ആവശ്യക്കാരെന്നും പൊലീസ് പറയുന്നു.
Last Updated : Jun 24, 2019, 1:40 AM IST