സഭകൾ ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്ക് പിന്തുണ പ്രഖ്യാപിച്ചാൽ അതനുസരിച്ച് വോട്ടു ചെയ്യുന്ന ജനതയല്ല കേരളത്തിലേതെന്ന് ഓർത്തഡോക്സ് സഭാ റമ്പാൻ തോമസ് പോൾ. കോതമംഗലം, അയ്യങ്കാവ് ഗവ.സ്കൂളിലെ 66-ാം ബൂത്തിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റമ്പാൻ. കേരളത്തിലെ ജനങ്ങൾ വളരെ പ്രബുദ്ധരാണെന്നും ശരിയും തെറ്റും തിരിച്ചറിഞ്ഞ് അവർ പ്രതികരിക്കുമെന്നും റമ്പാൻ പറഞ്ഞു.
ഇടതുപക്ഷത്തെ പിന്തുണച്ച് ഓർത്തഡോക്സ് സഭ; വിശദീകരണവുമായി റമ്പാൻ
സഭാംഗം എന്ന നിലയിൽ വീണാ ജോർജിന് പിന്തുണ നൽകുമെന്നാണ് കത്തോലിക്ക ബാവ തിരുമേനി പറഞ്ഞത്.
രാവിലെ കുർബാന മധ്യേയുള്ള പ്രസംഗത്തിലാണ് പത്തനംതിട്ടയിൽ വീണാ ജോർജിന് സഭാംഗം എന്ന നിലയിൽ പിന്തുണ നൽകണമെന്നും, ഒരു എംഎൽഎ എന്ന നിലയിൽ ആറന്മുളയിൽ പ്രളയത്തെത്തുടർന്ന് നടപ്പാക്കിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ പത്തനംതിട്ടയിലും തുടരാൻ ഇടയാകണം എന്ന് കത്തോലിക്ക ബാവ തിരുമേനി പറഞ്ഞത്. വീണ ജോർജിനെ പത്തനംതിട്ടയിൽ മറ്റു സമുദായങ്ങൾ നൽകുന്ന പിന്തുണ സഭാംഗം എന്ന നിലയിൽ നൽകണമെന്നും കാതോലിക്ക ബാവ തിരുമേനി സൂചിപ്പിച്ചിരുന്നു. കുന്നംകുളം അടുപ്പുട്ടി പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള കുർബാന മധ്യേയുള്ള പ്രസംഗത്തിലാണ് കാതോലിക്ക ബാവ തിരുമേനി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.