കേരളം

kerala

ETV Bharat / briefs

പുതിയ സാമ്പത്തിക വര്‍ഷം വിതരണം ചെയ്തത് മൂന്ന് ലക്ഷം കോടിയുടെ മുദ്രാ ലോണ്‍

പത്ത് ലക്ഷം രൂപയാണ് പദ്ധതിയിലൂടെ ലഭ്യമാകുന്ന പരമാവധി തുക

മുദ്രാ ലോണ്‍

By

Published : May 9, 2019, 8:20 PM IST

ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷം മൂന്ന് ലക്ഷം കോടിയുടെ മുദ്രാ ലോണ്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് മുദ്രാ ലോണ്‍. പത്ത് ലക്ഷം രൂപയാണ് പദ്ധതിയിലൂടെ ലഭ്യമാകുന്ന പരമാവധി തുക.

മുദ്രാ ലോണിനെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. അമ്പതിനായിരം രൂപ വരെയുള്ള ശിശു ലോണും അമ്പതിനായിരം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള കിഷോര്‍, അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെയുള്ള തരുണ്‍ എന്നിങ്ങനെയാണ് ലോണുകളെ തരം തിരിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം അനുവദിച്ച ലോണുകളില്‍ 46 ശതമാനവും ശിശു ലോണ്‍ വിഭാഗത്തില്‍ പെടുന്നവയാണ്, കിഷോര്‍ വിഭാഗത്തില്‍ 32 ശതമാനവും തരുണ്‍ വിഭാഗത്തില്‍ 22 ശതമാനവും ലോണുകളാണ് അനുവദിച്ചിരിക്കുന്നത്.

കണക്കുകള്‍ പ്രകാരം 340.45 ലക്ഷവും കൈപ്പറ്റിയിരിക്കുന്നത് സ്ത്രീകളാണ്. എസ്ഇ, എസ്ടി, ഒബിസി വിഭാഗം 259.71 ലക്ഷവും കൈപ്പറ്റിയിട്ടുണ്ട്. പുതിയ സംരംഭകര്‍ക്കായി 107.57 ലക്ഷം രൂപയും പദ്ധതിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details