വാഷിംഗ്ടൺ: വിദ്വേഷകരമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും വംശീയ വിഭജനത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളെ നിരോധിക്കുന്നതിനും ഫേസ്ബുക്ക് പരസ്യ നയം നവീകരിക്കുന്നു.
ഫേസ്ബുക്ക് പരസ്യ നയം നവീകരിക്കുന്നു - ദേശീയ ഉത്ഭവം
പുതിയ നയം ഒരു പ്രത്യേക വംശം, ദേശീയ ഉത്ഭവം, മതപരമായ ബന്ധം, ജാതി, ലൈംഗിക ആഭിമുഖ്യം, ലിംഗ വ്യക്തിത്വം എന്നിവ വ്യക്തികളുടെ ശാരീരിക സുരക്ഷ, ആരോഗ്യം, നിലനിൽപ്പ് എന്നിവക്ക് ഭീഷണിയാണ് എന്ന വാദത്തെ ഇല്ലാതാക്കും
പുതിയ നയം ഒരു പ്രത്യേക വംശം, ദേശീയ ഉത്ഭവം, മതപരമായ ബന്ധം, ജാതി, ലൈംഗിക ആഭിമുഖ്യം, ലിംഗ വ്യക്തിത്വം എന്നിവ വ്യക്തികളുടെ ശാരീരിക സുരക്ഷ, ആരോഗ്യം, നിലനിൽപ്പ് എന്നിവക്ക് ഭീഷണിയാണ് എന്ന വാദത്തെ ഇല്ലാതാക്കും. കുടിയേറ്റക്കാരെയോ അഭയാർഥികളെയോ അവഹേളിക്കുന്ന പരസ്യങ്ങളെയും ഈ നയം നിയന്ത്രിക്കുമെന്നും ദി വെർജ് റിപ്പോർട്ട് ചെയ്തു.
എന്നാൽ പുതിയ നിയന്ത്രണങ്ങൾ പരസ്യങ്ങൾക്ക് മാത്രമേ ബാധകമാകൂ. പണമടച്ചുള്ള പ്രചരണം ഇല്ലാത്ത പോസ്റ്റുകളെ പുതിയ നയം ബാധിക്കുകയില്ല. 2020 ലെ യുഎസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക് വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണ് നിയന്ത്രണങ്ങൾ വരുന്നത്.