കേരളം

kerala

ETV Bharat / briefs

യൂറോപ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: ബ്രക്സിറ്റിനെ സ്വീകരിച്ച് ബ്രിട്ടന്‍, എതിര്‍ത്ത് സ്കോട്ട്ലന്‍റ് - Eurosceptic Brexit Party

സ്കോട്ട്ലന്‍റ് നാഷണല്‍ പാര്‍ട്ടി ആറില്‍ മൂന്ന് സീറ്റ് നേടി.

eu

By

Published : May 31, 2019, 8:53 AM IST

ഗ്ലാസ്ഗോ: യൂറോപ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ പാര്‍ട്ടിയായി യൂറോസെപ്റ്റിക് ബ്രക്സിറ്റ് പാര്‍ട്ടി. നൈജല്‍ ഫറാജിന്‍റെ നേതൃത്വത്തില്‍ ആഴ്ചകള്‍ക്ക് മുമ്പ് സ്ഥാപിതമായ ബ്രക്സിറ്റ് പാര്‍ട്ടി രാജ്യത്തെ പ്രധാന പാര്‍ട്ടികളായ കണ്‍സെര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികളെ പിന്തള്ളിയാണ് മുന്നിലെത്തിയത്. ബ്രക്സിറ്റ് അനുകൂല കാഴ്ചപ്പാട് പുലര്‍ത്തുന്ന ബ്രിട്ടനിലെ ജനങ്ങളുടെ പിന്തുണയോടെയാണ് പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം സാധ്യമായത്.

ബ്രിട്ടനില്‍ ബ്രക്സിറ്റ് പാര്‍ട്ടി മുന്നിലെത്തിയപ്പോള്‍ സ്‌കോട്ട്ലന്‍റില്‍ സ്കോട്ട്ലന്‍റ് നാഷണല്‍ പാര്‍ട്ടി(എസ് എന്‍ പി) വിജയക്കൊടി പാറിച്ചു. ആറു സീറ്റുകളില്‍ മൂന്ന് സീറ്റും എസ് എന്‍ പി സ്വന്തമാക്കി. ബ്രക്സിറ്റിനെ എതിര്‍ക്കുന്ന സ്കോട്ട്ലന്‍റ് ജനത വീണ്ടും തങ്ങളുടെ പ്രതിഷേധം വോട്ടിലൂടെ രേഖപ്പെടുത്തി. സ്വതന്ത്ര രാജ്യമാകാനുള്ള സ്കോട്ട്ലന്‍റിന്‍റെ ആഗ്രഹത്തിന് കൂടി ഊര്‍ജ്ജം പകരുന്നതാണ് ഈ വിജയം.

ABOUT THE AUTHOR

...view details