കേരളം

kerala

ETV Bharat / briefs

കുടിവെള്ളത്തിലും മാലിന്യം; അവഗണിക്കപ്പെട്ട് തോട്ടം തൊഴിലാളികൾ - ലായങ്ങൾ

ബ്രിട്ടീഷുകാരുടെ കാലത്ത് പണിതവയാണ് വയനാട്ടിലെ ഏതാണ്ട് എല്ലാ എസ്റ്റേറ്റുകളിലെയും തൊഴിലാളി ലായങ്ങൾ

തൊഴിലാളികൾ താമസിക്കുന്നത് പൊളിഞ്ഞുവീഴാറായ ലായങ്ങളിൽ

By

Published : May 20, 2019, 7:48 PM IST

വയനാട്: വയനാട്ടിൽ കോളറ സ്ഥിരീകരിച്ച മേപ്പാടിക്കടുത്ത് നെടുങ്കരണ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്നത് പൊളിഞ്ഞുവീഴാറായ ലായങ്ങളിൽ. മലിനജല സംസ്കരണത്തിന് ശാസ്ത്രീയ മാർഗങ്ങളും ഇവിടെയില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് പണിതവയാണ് വയനാട്ടിലെ ഏതാണ്ട് എല്ലാ എസ്റ്റേറ്റുകളിലെയും തൊഴിലാളി ലായങ്ങൾ. നെടുങ്കരണ എസ്റ്റേറ്റിലേയും സ്ഥിതി വ്യത്യസ്തമല്ല. ലായങ്ങളുടെ അറ്റകുറ്റപണി നടത്തേണ്ടത് കമ്പനി ആണെങ്കിലും അത് പലപ്പോഴും ചെയ്യാറില്ല. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് തൊഴിലാളികൾ ചോർച്ച തടയുന്നത്. മഴയിൽ ഇടിഞ്ഞുവീണ ലായങ്ങളും ഇവിടെയുണ്ട്. നെടുങ്കരണയിൽ ലായങ്ങളിൽ നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നത് തൊഴിലാളികൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറിനരികിലേക്കാണ്. കോളറ സ്ഥിരീകരിച്ചതിന് ശേഷം ആരോഗ്യവകുപ്പ് അധികൃതർ ഇവിടെ ബ്ലീച്ചിംഗ് പൗഡർ വിതറി. എന്നാൽ സ്ഥിരം സംവിധാനം ഒരുക്കാൻ കമ്പനി അധികൃതർ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.

കുടിവെള്ളത്തിലും മാലിന്യം; അവഗണിക്കപ്പെട്ട് തോട്ടം തൊഴിലാളികൾ

ABOUT THE AUTHOR

...view details