ആലപ്പുഴ:എറണാകുളം - തിരുവനന്തപുരം റൂട്ടിലെ ട്രെയിൻ ഗതാഗതം താറുമാറായി. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തുന്നത്. ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം - തിരുവനന്തപുരം വഞ്ചിനാട്, മുംബൈ - കന്യാകുമാരി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് വൈകി ഓടുന്നത്.
എറണാകുളം - തിരുവനന്തപുരം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു - ബ്രെക്കിംഗ് സംവിധാനം
വിവേക് എക്‌സ്പ്രസിന്റെ ബ്രെക്കിംഗ് സംവിധാനം തകരാറിലായത് പരിഹരിക്കാൻ ഉണ്ടായ താമസമാണ് ട്രെയിനുകൾ വൈകാൻ കാരണം
എറണാകുളം - തിരുവനന്തപുരം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു
വിവേക് എക്‌സ്പ്രസിന്റെ ബ്രെക്കിംഗ് സംവിധാനം തകരാറിലായത് പരിഹരിക്കാൻ ഉണ്ടായ താമസമാണ് ട്രെയിനുകൾ വൈകാൻ കാരണം. ഇതോടെ കേരളാ സർവ്വകലാശാല പരീക്ഷയുൾപ്പടെ എഴുതേണ്ട വിദ്യാർഥികളും തിരുവനന്തപുരം, കൊല്ലം ഭാഗത്തേക്ക് പോകേണ്ട സർക്കാർ ഉദ്യോഗസ്ഥരും പ്രതിസന്ധിയിലായിരിക്കുകയാണ്.
Last Updated : May 15, 2019, 12:25 PM IST