കേരളം

kerala

തൃശ്ശൂര്‍ പൂരം പ്രതിസന്ധിയില്‍

By

Published : May 8, 2019, 4:50 PM IST

Updated : May 8, 2019, 7:21 PM IST

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് ആന ഉടമ സംഘം. എന്നാല്‍ പ്രതിസന്ധിയില്ലെന്നും ചര്‍ച്ച നടത്തുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍

തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രൻ

തൃശ്ശൂര്‍:പൂരത്തിന് ആനകളെ വിട്ടുനൽകില്ലെന്ന് ഉടമകൾ. ശനിയാഴ്ച മുതല്‍ ഒരു പരിപാടിക്കും ആനകളെ നല്‍കില്ല. തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രനെ വിലക്കിയതിൽ പ്രതിഷേധിച്ചാണ് ഉടമകളുടെ നടപടി. കേരളത്തിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.

തൃശ്ശൂര്‍ പൂരം പ്രതിസന്ധിയില്‍

ഗുരുവായൂർ കോട്ടപ്പടിയിൽ ഉത്സവത്തിനി​ടെ ഇടഞ്ഞോടിയ തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രന്‍റെ ആക്രമണത്തിൽ രണ്ട്​ പേർ മരിച്ചിരുന്നു. അമ്പത്​ വയസിലേറെ പ്രായമുള്ള തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രന്​ കാഴ്​ച കുറവും ഉണ്ട്​. ചെറിയ ശബ്​ദം കേട്ടാൽ പോലും വിരളുന്ന അവസ്ഥയുണ്ടെന്ന നിഗമനത്തെ തുടർന്നാണ്​ രാമചന്ദ്രന് വിലക്കേർപ്പെടുത്തിയിരുന്നത്.
അതേ സമയം പൂരം പ്രതിസന്ധിയാകില്ലെന്നും ആനയുടമകളുമായി ദേവസ്വം മന്ത്രി ചര്‍ച്ച നടത്തുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. ഉടമകളുടെ നിലപാട് ദൗര്‍ഭാഗ്യകരം. തെച്ചിക്കോട്ടകാവ് രാമചന്ദ്രന്‍റെ വിലക്ക് പൂരവുമായി കൂട്ടിയണക്കേണ്ടതില്ല. ഹൈക്കോടതി വിധി വരാനിരിക്കെ ഉടമകളുടെ തീരുമാനം ശരിയല്ല. പൂരത്തിന്‍റെ ഒരുക്കം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കവേ പ്രതിസന്ധിയുണ്ടാക്കുന്ന നിലപാടില്‍ നിന്നും ഉടമകള്‍ പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Last Updated : May 8, 2019, 7:21 PM IST

ABOUT THE AUTHOR

...view details