ഫെയിം 2 സെര്‍ട്ടിഫിക്കേഷന്‍ ലഭ്യമായതോടെ രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറുകളായ ഒക്കിനാവ, ഏഥെര്‍ ഇബൈക്കുകള്‍ എന്നിവക്ക് വില കുറയും. ഫെയിം 2 സര്‍ട്ടിഫിക്കേഷനിലൂടെ ലഭിച്ച സബ്സിഡിയാണ് വില കുറവിന് കാരണം.
ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് വില കുറയുന്നു - ഫെയിം
ഒക്കിനാവ, ഏഥെര്‍ ഇബൈക്കുകള്‍ എന്നീ സ്കൂട്ടറുകള്‍ക്കാണ് വില കുറയുക.
ഫെയിം ഒന്ന് പ്രകാരം 22000 രൂപയും രണ്ട് പ്രകാരം 5000 രൂപയുമാണ് സബ്സിഡിയായി ലഭിക്കുക. ഇതേ തുടര്‍ന്ന് ഏഥര്‍ 450 സ്‌കൂട്ടറുകള്‍ 1,23,230 രൂപയ്ക്ക് ലഭ്യമാകുന്നതാണ്. ഒക്കിനാവ സ്കൂട്ടറുകള്‍ക്ക് 17000-26,000 രൂപയാണ് സബ്‌സിഡി ഇനത്തില്‍ ഇളവ് ലഭിക്കുക.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിക്കാനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഫെയിം. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ എങ്കിലും ഓടാന്‍ കഴിയുന്നതും ഉയര്‍ന്ന വേഗത 40 കിലോമീറ്റര്‍ എങ്കിലും ഉള്ളവയും അയണ്‍ ബാറ്ററി ഉപയോഗിക്കുയും ചെയ്യുന്ന ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കാണ് ഫെയിം പദ്ധതി വഴി സബ്സിഡി ലഭിക്കുക.