വീശിയടിച്ച യുഡിഎഫ് കൊടുങ്കാറ്റില്‍ ആദ്യം ഉലഞ്ഞെങ്കിലും 4099 വോട്ടിന്‍റെ നേരിയ ഭൂരിപക്ഷം നല്‍കി ധര്‍മ്മടം മുഖ്യമന്ത്രിയുടെ മാനം കാത്തു. എന്നാല്‍ പിണറായി മന്ത്രിസഭയിലെ 15 മന്ത്രി മന്ത്രിമാരുടെ മണ്ഡലങ്ങളിലും എല്‍ഡിഎഫ് പിന്നിലായി. സ്പീക്കറുടെ മണ്ഡലമായ പൊന്നാനിയിലും ഡെപ്യൂട്ടി സ്പീക്കറുടെ മണ്ഡലമായ ചിറയിന്‍കീഴിലും യുഡിഎഫിന് വന്‍ മുന്നേറ്റമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.
കേരളം യുഡിഎഫിനൊപ്പം: 15 മന്ത്രി മണ്ഡലങ്ങളും വലത്തേക്ക് മറിഞ്ഞു
നേരിയ ഭൂരിപക്ഷം നല്‍കി ധര്‍മ്മടം മുഖ്യമന്ത്രിയുടെ മാനം കാത്തു. ശബരിമല വിഷയത്തില്‍ ഏറെ വിവാദമായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ കഴക്കൂട്ടത്തും കൃഷി മന്ത്രി വി.എസ് സുനില്കുമാറിന്റെ തൃശ്ശൂരും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കേരളമാകെ യുഡിഎഫ് തരംഗം വീശി തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധര്‍മ്മടത്തും ഇടതു മുന്നണിക്ക് അടിതെറ്റുന്നതാണ് കണ്ടത്. അമ്പത് ശതമാനത്തോളം വോട്ടുകള്‍ എണ്ണിത്തീരുന്നത് വരെയും മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരാനായിരുന്നു ലീഡ്. മുഖ്യമന്ത്രിയുടെ മണ്ഡലമായിട്ടും തിരിച്ചടിയുണ്ടായത് ഇടത് ക്യാമ്പിനെയും ആശങ്കയിലാക്കി. എന്നാല്‍ അവസാന മണിക്കൂറുകളില്‍ ലീഡ് ഇടതു മുന്നണി തിരികെ പിടിച്ചതോടെ ഇടതു ക്യാമ്പ് ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രിമതിക്ക് 4099 വോട്ടിന്‍റെ ലീഡ് ധർമടത്ത് നേടാനായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 36905 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു ഇവിടെ പിണറായിയുടെ വിജയം.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ രാജു, ജെ മെഴ്‌സിക്കുട്ടിയമ്മ, തോമസ് ഐസക്ക്, ജി സുധാകരന്‍, എംഎം മണി, സി രവീന്ദ്രനാഥ്,എസി മൊയ്തീന്‍, കെകെ ശൈലജ, ടിപി രാമകൃഷ്ണന്‍, എകെ ശശീന്ദ്രന്‍, കെ.ടി ജലീല്‍, വിഎസ് സുനില്‍കുമാര്‍, എകെ ബാലന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ മണ്ഡലങ്ങളിലെല്ലാം ഇടതു മുന്നണി ബഹുദൂരം പിന്നോട്ട് പോയി. സിപിഐ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍റെ കാഞ്ഞങ്ങാടും, പി തിലോത്തമന്‍റെ ചേര്‍ത്തലയും സിപിഎം മന്ത്രി ഇപി ജയരാജന്‍റെ മട്ടന്നൂരും മാത്രമാണ് ഇടതു മുന്നണിക്ക് മേല്‍ക്കൈ ലഭിച്ചത്. ശബരിമല വിഷയത്തില്‍ ഏറെ വിവാദമായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ കഴക്കൂട്ടത്തും കൃഷി മന്ത്രി വി.എസ് സുനില്കുമാറിന്റെ തൃശ്ശൂരും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തൃശ്ശൂരില്‍ മന്ത്രിയുടെ തന്നെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ രാജാജി മാത്യു തോമസ് മൂന്നാം സ്ഥാനത്തായെന്നതും ശ്രദ്ധേയമാണ്.