ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിഷയത്തിൽ എതിർപ്പ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെ ഭിന്നാഭിപ്രായത്തിന് പ്രതികരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. മുമ്പും സമിതി അംഗങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നുവെന്നും യോഗത്തിൽ പറയുമെങ്കിലും അഭിപ്രായ വ്യത്യാസം ആരും പരസ്യപ്പെടുത്താറില്ലെന്നും സുനിൽ അറോറ പറഞ്ഞു.
അശോക് ലവാസയുടെ എതിർപ്പിന് മറുപടിയുമായി സുനിൽ അറോറ - sunil arora
"അഭിപ്രായ വ്യത്യാസം യോഗത്തിലുണ്ടാവാറുണ്ട്. പക്ഷേ അംഗങ്ങള്‍ ആരും പരസ്യപ്പെടുത്താറില്ല" - സുനിൽ അറോറ (മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍)
സുനിൽ അറോറ
നരേന്ദ്ര മോദിയ്ക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും ക്ളീൻ ചിറ്റ് നൽകുന്നതിൽ എതിര്‍പ്പുമായി അശോക് ലവാസ രംഗത്തെത്തിയിരുന്നു. തൻ്റെ തീരുമാനം രേഖപ്പെടുത്താൻ തയ്യാറാകാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്നാണ് ലവാസയുടെ നിലപാട്. ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്ക് ആറ് ക്ലീൻ ചിറ്റ് നൽകി. എന്നാൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ അശോക് ലവാസ തുറന്ന വിവാദം ഒഴിവാക്കാണ്ടാതായിരുന്നു സുനിൽ അറോറ കുറ്റപ്പെടുത്തി.
Last Updated : May 18, 2019, 3:13 PM IST