ഇടുക്കി: അടിമാലി കുരങ്ങാട്ടി നീണ്ടപാറയിൽ വീട് കുത്തിതുറന്ന് പണം കവർന്നു. ലോട്ടറി വില്‍പ്പനക്കാരിയുടെ വീട്ടിൽ നിന്നാണ് പണം നഷ്മായത്.അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിനാസ്പതമായ സംഭവം നടന്നത്. പാതിരക്കാട് വീട്ടിൽ സാറാമ്മയുടെ ഭവനത്തിലാണ് മോഷണം നടന്നത്.
ലോട്ടറി വില്‍പ്പനക്കാരിയുടെ വീട് കുത്തിതുറന്ന് പണം കവർന്നു - വീട് കുത്തിതുറന്ന്
സ്വയം സഹായ സംഘത്തില്‍ നിന്നും സാറാമ്മക്ക് ലഭിച്ച വായ്പാ തുകയായ 60000 രൂപയാണ് മോഷണം പോയത്
ലോട്ടറി വില്‍പ്പനക്കാരിയുടെ വീട് കുത്തിതുറന്ന് പണം കവർന്നു
സ്വയം സഹായ സംഘത്തില്‍ നിന്നും സാറാമ്മക്ക് ലഭിച്ച വായ്പാ തുകയായ 60000 രൂപയുമായാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്. വീട്ടില്‍ നിന്നും ടൗണിൽ പോയി മടങ്ങി എത്തിയ സാറാമ്മയുടെ ഭര്‍ത്താവാണ് കവര്‍ച്ച നടന്ന വിവരം തിരിച്ചറിഞ്ഞത്. അടിമാലി പോലീസ് വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. വീടിന്‍റെ പിൻവശത്തെ വാതിൽ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയതെന്നാണ് പ്രാഥമിക നിഗമനം.
Last Updated : Jun 21, 2019, 11:53 PM IST