ന്യൂഡല്‍ഹി: വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവും രണ്ടായി കാണണമെന്ന് തന്നെ പഠിപ്പിച്ചത് രാഹുല്‍ ദ്രാവിഡാണെന്ന് ഇന്ത്യന്‍ ടെസ്റ്റ് ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പൂജാര. ദ്രാവിഡ് തന്‍റെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയതെന്നും പൂജാര പറഞ്ഞു. ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചും ദ്രാവിഡ് പറഞ്ഞുതന്നു. ക്രിക്കറ്റിന് അപ്പുറമാണ് ജീവിതമെന്ന് ഇപ്പോള്‍ ബോധ്യമുണ്ട്.
വ്യക്തി ജീവിതവും പ്രൊഫഷണല്‍ ജീവിതവും രണ്ടായി കാണാന്‍ പഠിപ്പിച്ചത് ദ്രാവിഡ്: ചേതേശ്വര്‍ പൂജാര - ദ്രാവിഡ് വാര്‍ത്ത
രാഹുല്‍ ദ്രാവിഡിനോടുള്ള ആരാധനയല്ല തന്‍റെ ബാറ്റിങ് ശൈലിക്ക് പിന്നിലെ രഹസ്യമെന്നും ഇന്ത്യന്‍ ടെസ്റ്റ് ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പൂജാര പറഞ്ഞു
താന്‍ ദ്രാവിഡിനെ ഒരിക്കലും പകര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ പ്രകടനങ്ങള്‍ തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നും പൂജാര പറഞ്ഞു. പൂജാരയുടെയും ബാറ്റിങ്ങ് ശൈലിയെ ഇന്ത്യയുടെ വന്‍മതിലെന്ന് വിശേഷിപ്പിക്കപെട്ട രാഹുല്‍ ദ്രാവിഡിന്‍റെ ശൈലിയോട് പലപ്പോഴും ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും താരതമ്യം ചെയ്യാറുണ്ട്. ഈ പശ്ചാത്തലത്തിലായിരുന്നു പൂജാരയുടെ പ്രതികരണം. ദ്രാവിഡിനോടുള്ള ആരാധനയല്ല തന്‍റെ ബാറ്റിങ് ശൈലിയിലെ പ്രത്യേകതക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. സൗരാഷ്ട്രക്ക് വേണ്ടി കളിച്ചപ്പോള്‍ ലഭിച്ച അനുഭവസമ്പത്താണ് തന്‍റെ ബാറ്റിങ്ങ് ശൈലി രൂപപ്പെടുത്തിയതെന്നും ചേതേശ്വര്‍ പൂജാര പറഞ്ഞു.