ട്യുണിസ്:ട്യുണീഷ്യന്‍ തീരത്തിനടുത്ത് ബോട്ട് മുങ്ങി 50ലധികം കുടിയേറ്റക്കാര്‍ മരിച്ചു. ട്യുണീഷ്യന്‍ തലസ്ഥാനമായ ട്യൂണിസില്‍ നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് മുങ്ങിയത്. 16ഓളം പേരെ രക്ഷപ്പെടുത്തിയതായി യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നാലു മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ ലഭിച്ചത്.
ട്യുണീഷ്യയില്‍ ബോട്ടപകടം; 50ലധികം കുടിയേറ്റക്കാര്‍ മരിച്ചു - boat capsizes
ട്യുണീഷ്യന്‍ തലസ്ഥാനമായ ട്യൂണിസില്‍ നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് മുങ്ങിയത്.
tunisia
ലിബിയയില്‍ നിന്നുമാണ് അനധികൃത കുടിയേറ്റക്കാരുമായി ബോട്ട് എത്തിയതെന്ന് ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍(ഐഒഎം) അധികൃതര്‍ അറിയിച്ചു. ബോട്ടില്‍ ബംഗ്ലാദേശില്‍ നിന്നും മൊറേക്കോയില്‍ നിന്നുമുള്ള 70ലധികം പൗരന്‍മാര്‍ ഉണ്ടായിരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.