ടുണീഷ്യ: ടുണീഷ്യയുടെ തെക്കൻതീരത്ത് കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 65 പേർ മരിച്ചു. സഫാക്സ് തുറമുഖത്തു നിന്നും 40 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. 16 പേരെ രക്ഷപെടുത്തിയതായി ടുണീഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി
ലിബിയയിലെ സുവാരയിൽ നിന്ന് വ്യാഴാഴ്ച പുറപ്പെട്ട ബോട്ട് തിരമാലകളിൽപെട്ട് അപകടത്തിലാകുകയായിരുന്നു. അപകട വിവരം ലഭിച്ചയുടൻ തന്നെ ടുണീഷ്യൻ നാവികസേനയുടെ രക്ഷാബോട്ടുകൾ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. അപകടത്തിൽ നിന്ന് രക്ഷിച്ച കുടിയേറ്റക്കാരെ സുരക്ഷിതമായി തീരത്തെത്തിച്ചെന്നും ആവശ്യമായ ചികിത്സ നൽകി വരികയാണെന്നും യുഎൻ അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.