കേരളം

kerala

ETV Bharat / briefs

ത്രിപുര മുഖ്യമന്ത്രിക്കെതിരെ ഗാര്‍ഹിക പീഡന പരാതി

ബിപ്ലബ് കുമാര്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നെന്നും വിവാഹമോചന ഹര്‍ജിയില്‍ ആരോപണം.

ത്രിപുര മുഖ്യമന്ത്രിക്കെതിരെ പരാതി

By

Published : Apr 26, 2019, 9:10 PM IST

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി. ദില്ലിയിലെ തീസ് ഹസാരി കോടതിയിലാണ് ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നതായി ചൂണ്ടിക്കാണിച്ച് ഭാര്യ നീതി വിവാഹമോചന ഹര്‍ജി നല്‍കിയത്. ബിപ്ലബ് കുമാര്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നെന്നും ഇനി ഒന്നിച്ച് ജീവിക്കാനാകില്ലെന്നും നീതി ആരോപിക്കുന്നു. ദമ്പതികള്‍ക്ക് ഒരു മകനും മകളുമുണ്ട്.
വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് ബിപ്ലബിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് 25 വര്‍ഷത്തെ സിപിഎം ഭരണത്തെ താഴെയിറക്കി ബിജെപി ത്രിപുരയില്‍ അധികാരത്തിലെത്തുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിപ്ലബ് കുമാര്‍ ദേബ് നടത്തിയ നിരവധി പ്രസ്താവനകള്‍ വിവാദമായി മാറിയിരുന്നു. മഹാഭാരത കാലത്ത് സാറ്റലൈറ്റും ഇന്‍റര്‍നെറ്റും ഉണ്ടായിരുന്നെന്ന പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. ഡയാന ഹെയ്ഡന് ലോകസുന്ദരി പട്ടം കിട്ടിയതിന് പിന്നില്‍ അന്താരാഷ്ട്ര ഫാഷന്‍ മാഫിയയാണെന്നുള്ള പരാമര്‍ശവും വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഇന്ത്യന്‍ സുന്ദരിമാര്‍ക്ക് ഐശ്വര്യത്തിന്‍റെയും അറിവിന്‍റെയും ദേവതമാരായ ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടേയും സവിശേഷതകള്‍ വേണം. ഡയാനയ്ക്ക് അതില്ലെന്നാണ് അന്ന് ബിപ്ലബ് ദേബ് പറഞ്ഞത്. സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുതേണ്ടതെന്നും ബിരുദമുള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കാതെ പശുവിനെ വളര്‍ത്താനോ മുറുക്കാന്‍ കട നടത്താനോ പോകണമെന്നും ബിപ്ലബ് പറഞ്ഞത് വിവാദമായിരുന്നു.

ABOUT THE AUTHOR

...view details