അറ്റ്ലാന്‍റ: ജോർജിയയിൽ നായക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുഎസില്‍ രണ്ടാമത്തെ നായക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ആറ് വയസുള്ള മിക്സഡ് ബ്രീഡ് നായയെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഉടമക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നായയെ പരിശോധനക്ക് വിധേയമാക്കിയത്.
ജോർജിയയിൽ നായക്ക് കൊവിഡ് സ്ഥിരീകരിച്ചു - പരിശോധന
നായക്ക് ന്യൂറോളജിക്കൽ അസുഖം ബാധിച്ചതായി ജോർജിയ ആരോഗ്യവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉടമക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നായയെ പരിശോധനക്ക് വിധേയമാക്കിയത്
ജോർജിയയിൽ നായക്ക് കൊവിഡ് സ്ഥിരീകരിച്ചു
നായക്ക് ന്യൂറോളജിക്കൽ അസുഖം ബാധിച്ചതായി ജോർജിയ ആരോഗ്യവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊവിഡ്-19 ന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസിന്‍റെ സാന്നിധ്യം നായയിൽ കണ്ടെത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച നായയെ കൊന്നു. വളർത്തുമൃഗങ്ങളിൽനിന്ന് വൈറസ് ആളുകൾക്ക് പകരാനുള്ള സാധ്യത പരിഗണിക്കുന്നതായി യുഎസ് സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള മാർഗനിർദേശങ്ങളിൽ പറയുന്നു.