ന്യൂഡൽഹി: ശ്രമിക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ കേന്ദ്ര റെയിൽവെ മന്ത്രി പിയുഷ് ഗോയലിന് കത്തെഴുതി. ഒഡീഷയിൽ നിന്ന് ഗുജറാത്തിലേക്കും മഹാരാഷ്ട്രയിലേക്കും കർണാടയിലേക്കും സർവ്വീസ് ആരംഭിക്കണമെന്നാണ് കത്തിൽ പറയുന്നത്.
ശ്രമിക്ക് ട്രെയിൽ പുനരാരംഭിക്കണമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
ഒഡീഷയിൽ നിന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലിക്ക് പോകാനായി ശ്രമിക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നാണ് ആവശ്യം.
ശ്രമിക്ക് ട്രെയിൽ പുതരാരംഭിക്കണമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
"നമ്മുടെ സമ്പദ് വ്യവസ്ഥയെ വീണ്ടും ജ്വലിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അതിന് ദാരിദ്ര്യത്തിലായ ഒഡീഷയിലെ തൊഴിലാളികൾക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലിക്ക് പോകാനായി ശ്രമിക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നും ആവശ്യപെടുന്നു " എത്രയും വേഗം താങ്കൾ ഒരു തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മന്ത്രിയുടെ കത്ത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞ് മെയ് ഒന്ന് മുതൽ റെയിൽവെ ശ്രമിക്ക് ട്രെയിൻ ഓടിക്കുന്നുണ്ട്.