ന്യൂഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ നരേന്ദ്രമോദിയുടെ ജീവിത കഥ വിവരിക്കുന്ന 'പി എം നരേന്ദ്ര മോദി' റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ. ചിത്രം കണ്ടതിന് ശേഷം പ്രദർശനാനുമതി നൽകുന്നതിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിർദേശിച്ചതനുസരിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ‘പിഎം നരേന്ദ്ര മോദി’ റിലീസ് ചെയ്യാമെന്ന് തെര. കമ്മീഷന്‍ - നരേന്ദ്രമോദി
'പി എം നരേന്ദ്രമോദി' ഒരു രാഷ്ട്രീയ നേതാവിനെ പുകഴ്ത്തുന്ന തരത്തിലുള്ള ചിത്രമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ
'പി എം നരേന്ദ്രമോദി' ഒരു രാഷ്ട്രീയ നേതാവിനെ പുകഴ്ത്തുന്ന തരത്തിലുള്ള ചിത്രമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. അതുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന വോട്ടെടുപ്പ് ദിവസമായ മെയ് 19ന് ശേഷം മാത്രമെ സിനിമക്ക് റിലീസിംഗ് അനുവദിക്കാവുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ച്ചയാണ് സുപ്രീം കോടതി റിപ്പോർട്ട് പരിഗണിക്കുക. ചിത്രത്തിന്‍റെ പ്രദർശനാനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതി കമ്മീഷനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്നും നേരത്തെയും കമ്മീഷൻ അണിയറ പ്രവർത്തകരെ വിലക്കിയിരുന്നു.