കടുവാമൂഴിയിൽ മധ്യവയസ്‌കന്‍ മരിച്ച നിലയിൽ; മകൻ കസ്റ്റഡിയിൽ - കടുവാമൂഴിയിൽ
പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. രാത്രി ഷെറീഫ് മകനുമായി വാക്കുതർക്കമുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി
കടുവാമൂഴിയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ; മകൻ കസ്റ്റഡിയിൽ
കോട്ടയം: കടുവാമൂഴിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കടുവാ മൂഴിയിൽ കടപ്ലാക്കൽ ഷെറീഫ് (55) ആണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ സ്വന്തം വീട്ടിലെ കട്ടിലിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കാണുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. രാത്രി ഷെറീഫ് മകനുമായി വാക്കുതർക്കമുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്യലിനായി മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.