ഭുവനേശ്വര്‍:ഫാനി ചുഴലിക്കാറ്റ് കരതൊട്ടതോടെ ഒഡീഷയിലെ പുരി, ഭുവനേശ്വര്‍ ജില്ലകളില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഭാഗികമായി തകരാറിലായി. നേരത്തേ റദ്ദാക്കിയ 147 ട്രെയിനുകള്‍ക്കൊപ്പം 10 ട്രെയിന്‍ സര്‍വീസുകള്‍ കൂടി നിര്‍ത്തലാക്കി. അടിയന്തര സാഹചര്യം പരിഗണിച്ച് ഭുവനേശ്വര്‍,കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ അടച്ചിട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 1938 എന്ന നമ്പര്‍ നിലവില്‍ വന്നു. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തീരദേശ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഒഡീഷയില്‍ നാശം വിതച്ച് ഫാനി; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം - ഒഡീഷ
ഒഡീഷയില്‍ നിന്ന് ചുഴലിക്കാറ്റ് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും.
വിശാഖപട്ടണം,ചെന്നൈ,പാരദ്വീപ്,ഗോപാല്‍പൂര്‍,ഹല്‍ദിയ, ഫ്രാസര്‍ഗുഞ്ച്,കൊല്‍ക്കത്ത എന്നിവിടങ്ങളിലായി 34 ദുരന്തനിവാരണ സംഘങ്ങളെ കോസ്റ്റ്ഗാര്‍ഡ് വിന്യസിച്ചു. വിശാഖപട്ടണത്തും ചെന്നൈയിലും കോസ്റ്റ്ഗാര്‍ഡിന്‍റെ നാല് വീതം കപ്പലുകളും തയ്യാറാണ്. ഒഡീഷയില്‍ ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 28 സംഘങ്ങളെയാണ് രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിരിക്കുന്നത്. 12 സംഘങ്ങളെ ആന്ധ്രാ പ്രദേശിലും ആറ് സംഘങ്ങളെ ബംഗാളിലും വിന്യസിച്ചിട്ടുണ്ട്. ആന്ധ്രയിലെ വിശാഖപട്ടണം,ഈസ്റ്റ് ഗോദാവരി,ശ്രീകാകുളം, വിജയനഗരം ജില്ലകളെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കി. ഒഡീഷയിലും സമീപ പ്രദേശങ്ങളും കനത്ത നാശം വിതച്ച് മണിക്കൂറില്‍ 245 കിലോമീറ്റര്‍ വേഗതയിലാണ് ഫാനി ആഞ്ഞടിക്കുന്നത്. ഒഡീഷയില്‍ നിന്നും ബംഗാളിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് 90-100 കിലോമീറ്റര്‍ വേഗതയിലാകും വീശുക. പിന്നീട് ബംഗാള്‍ തീരത്തുകൂടി ബംഗ്ലാദേശിലേക്ക് നീങ്ങും..