തിരുവനന്തപുരം: അരുവിക്കരയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്‌ച വരുത്തിയതിന് മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന വി.കെ മധുവിനെതിരെ സിപിഎം നടപടി. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് മധുവിനെ തരംതാഴ്ത്തി.
അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ട്ട്
തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ മധുവിന്‍റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്‌ച ഉണ്ടായെന്ന് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഎം നിയോഗിച്ച അന്വേഷണ സമിതി ഇത് ശരിവയ്ക്കുകയായിരുന്നു. സി ജയന്‍ ബാബു, കെ.സി വിക്രമന്‍, സി അജയകുമാര്‍ എന്നിവരടങ്ങിയ കമ്മിഷനാണ് പരാതി പരിശോധിച്ചത്.
പ്രചരണത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മധു പൂര്‍ണമായും മാറി നിന്നു. ഇത് അണികളില്‍ ആശയകുഴപ്പമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീടുള്ള പ്രവര്‍ത്തനങ്ങളില്‍ മധു സജീവമായെന്നും സമിതി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.