കേരളം

kerala

By

Published : Sep 8, 2020, 9:11 PM IST

ETV Bharat / briefs

കൊല്ലത്ത് 209 പേര്‍ക്ക് കൂടി കൊവിഡ്

വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം മൂലം 201 പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

covid kollam covid 19 corona kovid 19 kollam kadakkal corparatio
കൊല്ലത്ത് 209 പേര്‍ക്ക് കൂടി കൊവിഡ്

കൊല്ലം: കൊല്ലത്ത് 209 പേര്‍ക്ക് കൂടി കൊവിഡ്. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലാണ് കൂടുതല്‍ രോഗികള്‍. 38 പേർക്കാണ് കോർപ്പറേഷൻ പരിധിയില്‍ രോഗം സ്ഥിരീകരിച്ചത്. കരിക്കോട് കിളികൊല്ലൂര്‍ ഭാഗത്ത് ആറ് പേർക്കും തൃക്കടവൂര്‍ എട്ട് കടവൂര്‍ അഞ്ച്, അയത്തില്‍ നാല്, എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍. തേവലക്കര-13, കുലശേഖരപുരം, തഴവ ഭാഗങ്ങളില്‍-11 വീതവും ചവറ തെക്കുംഭാഗം ഒൻപത്, കടയ്ക്കല്‍ എട്ട്, എഴുകോണ്‍, കരുനാഗപ്പള്ളി, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ ഏഴ് വീതവും കൊട്ടാരക്കര, ശൂരനാട് എന്നിവിടങ്ങളില്‍ ആറ് വീതവും ഇളമാട്, കരീപ്ര, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ അഞ്ച് വീതവും ഉമ്മന്നൂര്‍, പൂയപ്പള്ളി ഭാഗത്ത് നാല് വീതവും പനയം, പട്ടാഴി, തൃക്കോവില്‍വട്ടം, ആലപ്പാട്, കൊറ്റങ്കര എന്നിവിടങ്ങളില്‍ മൂന്ന് പേർക്കും രോഗം ബാധിച്ചു.

ചടയമംഗലം, ചവറ, ചിതറ, പവിത്രേശ്വരം, വെട്ടിക്കവല, പത്തനാപുരം, കുമ്മിള്‍, വെളിയം ഭാഗങ്ങളില്‍ രണ്ടു വീതം രോഗികളാണുള്ളത്. വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം മൂലം 201 പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം 91 പേര്‍ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details