കേരളം

kerala

ETV Bharat / briefs

കൊവാക്സിൻ കൊവിഡ് വകഭേദങ്ങളെ നിർവീര്യമാക്കുമെന്ന് ഐസിഎംആർ

ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്സിന് ഇന്ത്യയിലും വിവിധ രാജ്യങ്ങളിലും അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരുന്നു.

Covaxin ICMR Covaxin neutralises double mutant strain ICMR on Covaxin multiple variants of SARS-CoV-2 കോവാക്സിൻ കൊവിഡ് വാക്സിൻ ഐസിഎംആർ
കോവാക്സിൻ കൊവിഡിന്‍റെ ഇരട്ട പരിവർത്തനം നിർവീര്യമാക്കുമെന്ന് ഐസിഎംആർ

By

Published : Apr 21, 2021, 3:32 PM IST

ന്യൂഡൽഹി: രാജ്യത്ത് വികസിപ്പിച്ച കൊവാക്സിൻ കൊവിഡ് വൈറസിന്‍റെ ഒന്നിലധികം വകഭേദങ്ങളെ നിർവീര്യമാക്കുകയും ഇരട്ട പരിവർത്തനത്തിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്സിന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലും അടിയന്തര ഉപയോഗത്തിനായി അനുമതി ലഭിച്ചിരുന്നു.

60 ഓളം രാജ്യങ്ങളിൽ അനുമതിക്കായി കാത്തിരിക്കുകയുമാണ് ഭാരത് ബയോടെക്ക്. ഐസിഎംആർ നടത്തിയ പഠനത്തിലാണ് കൊവാക്സിൻ ഒന്നിലധികം വകഭേദങ്ങളെ നിവീര്യമാക്കുമെന്നും ഇരട്ട പരിവർത്തനത്തിനെതിരെ പ്രവര്‍ത്തിക്കുമെന്നും കണ്ടെത്തിയത്. യുകെ വകഭേദത്തെയും ബ്രസീൽ വകഭേദത്തെയും നിർവീര്യമാക്കാൻ കൊവാക്സിന് കഴിയുമെന്നും ഐസിഎംആർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details