ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ പരസ്യപ്രചാരണം വെട്ടിക്കുറച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമനരീതി പുനഃപരിശോധിക്കണമെന്നും കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കൈയിലെ പാവയായിരിക്കുകയാണെന്നും സുതാര്യതയില്‍ സംശയമുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ധീപ് സിങ് സുര്‍ജേവാല ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കൈയിലെ പാവയെന്ന് കോണ്‍ഗ്രസ് - കോണ്‍ഗ്രസ്
ബംഗാളിലെ പരസ്യപ്രചാരണത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടാണ് വിമര്‍ശനത്തിന് വിധേയമായത്
ഭരണപക്ഷത്തിന് താല്പര്യമുള്ളവരെ നിയമിക്കുന്ന രീതി ശരിയല്ല, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇതേക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമിത്ഷായ്ക്കും മോദിക്കുമെതിരെ 11 പരാതികള്‍ നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്നും രണ്‍ധീപ് സിങ് സുര്‍ജേവാല കുറ്റപ്പെടുത്തി.
പശ്ചിമബംഗാളില്‍ 324ാം വകുപ്പ് പ്രകാരമാണ് നാളെ നടക്കേണ്ടിയിരുന്ന പ്രചാരണം ഇന്ന് രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. പ്രധാനമന്ത്രിയുടെ റാലിക്ക് വേണ്ടിയാണ് പരസ്യപ്രചാരണസമയം പത്തുമണിയാക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.