എറണാകുളം: കലൂർ ലെനിൻ സെന്‍ററിന് സമീപത്തെ എഡ്യൂക്ഷേത്ര കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തിൽ മോഷണം നടത്തിയ മുൻ ജീവനക്കാരൻ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി കൊല്ലം സ്വദേശി ലിലാഭവനിൽ സുധിയാണ് പിടിയിലായത്. കോഴിക്കോട്ടെ ഒരു ലോഡ്ജിൽ നിന്നാണ് എറണാകുളം നോർത്ത് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്‍റെ വാതിൽ കുത്തിത്തുറന്ന് എട്ട് കമ്പ്യൂട്ടർ, പ്രിന്‍റര്‍, ലാപ്ടോപ്, ഗണപതി വിഗ്രഹം എന്നിവ മോഷണം നടത്തിയ പ്രതി രണ്ട് മാസത്തോളം ഇവിടെ ജോലി ചെയ്തിരുന്നു. പിന്നീട് സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ഇവിടെനിന്നും പുറത്താക്കിയ പ്രതിയെക്കുറിച്ച് ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം ലഭിച്ചത്.
കമ്പ്യൂട്ടർ സെന്‍ററിലെ മോഷണം: മുന്‍ ജീവനക്കാരന്‍ പിടിയില്‍ - ernakulam
സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് പിരിച്ചുവിട്ട പ്രതിയെക്കുറിച്ച് ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം ലഭിച്ചത്.
മോഷണം നടന്നതിന് പിന്നാലെ സമീപ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വോഷണത്തിൽ ഇയാൾ മോഷണം നടന്ന ദിവസം രാത്രി സ്ഥാപനത്തിൽ വന്നതായും പുലർച്ചെ ട്രെയിനിൽ എറണാകുളത്തു നിന്നും പുറപ്പെട്ടതായും കണ്ടെത്തിയിരുന്നു. 11 മണിയോടെ കോഴിക്കോട് എത്തിയ പ്രതിയെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് പിടികൂടിയത്. മോഷണമുതൽ കോഴിക്കോട് പുതിയങ്ങാടിയിലുള്ള സ്ഥാപനത്തിൽ വിറ്റു കിട്ടിയ പണം ബൈക്കിന്‍റെ സിസി അടക്കാൻ ഉപയോഗിച്ചതായും ഇയാൾ മൊഴി നൽകി. കൂടുതൽ തെളിവെടുപ്പിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.