തിരുവനന്തപുരം:പട്ടത്ത് ഇവിഎം തകരാറെന്ന് പരാതി നൽകിയ എബിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ എബിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പരാതി തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്. ടെസ്റ്റ് വോട്ട് ചെയ്ത് പരാതി വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു.
ഇവിഎം തകരാറെന്ന് പരാതി നൽകിയ യുവാവ് അറസ്റ്റിൽ
ഇവിഎം തകരാറെന്ന് പരാതി നൽകിയ എബിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151-ാം നമ്പര്‍ ബൂത്തിൽ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ സ്ലിപ്പല്ല വിവിപാറ്റ് മെഷീനില്‍ കണ്ടതെന്ന് എബിൻ പരാതിയുന്നയിച്ചിരുന്നു. വോട്ട് മറ്റൊരു സ്ഥാനാർഥിക്ക് പോയെന്നായിരുന്നു എബിന്‍റെ പരാതി. തുടര്‍ന്ന് പരിശോധനാ വോട്ട് നടത്തിയപ്പോള്‍ പരാതിയില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എബിനെതിരെ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസെടുത്തതെന്ന് മെഡിക്കല്‍ കോളേജ് സിഐ പറഞ്ഞു. വോട്ടിങില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു.