അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ ഐടി കമ്പനിയായ കൊഗ്നിസെന്‍റിന്‍റെ വരുമാനത്തില്‍ തകര്‍ച്ച. ഒമ്പത് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് കമ്പനി ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടത്. എന്നാല്‍ പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇത് 5.1 ശതമാനമാക്കി കുറയ്ക്കുകയായിരുന്നു.
കൊഗ്നിസെന്‍റിന്‍റെ വരുമാനത്തില്‍ ഇടിവ് - കൊഗ്നിസെന്‍റ്
ഒമ്പത് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് കമ്പനി ഈ സാമ്പത്തിക വര്‍ഷം കമ്പനി ലക്ഷ്യമിട്ടത്
കൊഗ്നിസെന്‍റിന്‍റെ വരുമാനത്തില്‍ ഇടിവ്
കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ കമ്പനിയാണെങ്കിലും ഭൂരിഭാഗം ജീവനക്കാരും ഇന്ത്യയില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ ഒന്നിന് കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ആയി ബ്രിയാന്‍ ഹംഫ്രീസ് ചുമതലയേറ്റതിന് പിന്നാലെയാണ് വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിയാന് ഈ പ്രതിസന്ധിയെ എങ്ങിനെ മറികടക്കും എന്നാണ് വ്യാപാരലോകം ഉറ്റുനോക്കുന്നത്.