കോട്ടയം: കേരളാ കോണ്‍ഗ്രസ്- എമ്മിൽ അധികാര തർക്കം രൂക്ഷമാകുന്നു. പി ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന മോന്‍സ് ജോസഫിന്റെ ആവശ്യത്തിനെതിരെ ഇടുക്കി എം എല്‍ എ റോഷി അഗസ്റ്റിന് രംഗത്ത്. പി ജെ ജോസഫ് പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവല്ലെന്ന് അറിയിച്ച് റോഷി അഗസ്റ്റിന് സ്പീക്കര്‍ക്ക് കത്ത് നല്കി. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
കേരളാ കോണ്‍ഗ്രസില്‍ കത്തിനെ ചൊല്ലി കലാപം; പിജെ ജോസഫിനെതിരെ റോഷി അഗസ്റ്റിന്
പി ജെ ജോസഫ് പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവല്ലെന്ന് അറിയിച്ച് റോഷി അഗസ്റ്റിന് സ്പീക്കര്‍ക്ക് കത്ത് നല്കി
congress
കെ എം മാണി അന്തരിച്ച സാഹചര്യത്തില്‍ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവിന്റെ സീറ്റ് പി ജെ ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെതിരെയാണ് റോഷി അഗസ്റ്റിന്റെ പുതിയ കത്ത്. പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നതിന് ശേഷം മാത്രമേ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയുവെന്നും റോഷി അഗസ്റ്റിന് കത്തില്‍ പറയുന്നു.