ന്യൂസീലന്‍ഡ്: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളികളിലുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ടർക്കിഷ് സ്വദേശി ഇന്നലെ മരിച്ചു. ഇതോടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനും ടർക്കിഷ് വിദേശകാര്യമന്ത്രി മെവൾട്ട് കാവൂസോഗ്ലുവും അനുശോചനം അറിയിച്ചു.
ന്യൂസീലന്‍ഡ് ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം 51 ആയി - വെടിവെയ്പ്പ്
മാർച്ച് 15നാണ് ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ വെടിവെപ്പ് നടന്നത്
ന്യൂസീലന്‍ഡ് ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം 51 ആയി
മാർച്ച് 15നാണ് ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ വെടിവെപ്പ് ഉണ്ടായത്. കൊലയാളി ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറവഴി കൂട്ടക്കുരുതി ഫെയ്സ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തതിരുന്നു. ആക്രമണത്തിൽ മലയാളി ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു.