കൊച്ചി: ചൂർണിക്കര പഞ്ചായത്തിലെ 14-ാം വാർഡിൽ മുട്ടത്ത് ദേശീയപാതയോടു ചേർന്ന് നികത്തിയെടുത്ത തണ്ണീർത്തടം പുരയിടമാക്കി മാറ്റാൻ വ്യാജ രേഖയുണ്ടാക്കിയതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സ്ഥലം ഉടമയുടെയും വ്യാജരേഖ ഉണ്ടാക്കുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെയും പങ്ക് വെളിച്ചത്തു കൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്.
സംഭവത്തില്‍ വിശദ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു. തണ്ണീര്‍ത്തടം പുരയിടമാക്കി മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയ സംഭവത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ യു.വി ജോസാണ് പൊലീസില്‍ പരാതി നല്‍കിയത്.