തിരുവനന്തപുരം: ചൂർണിക്കര വ്യാജരേഖ കേസില്‍ പ്രതികളായ ശ്രീമൂലനഗരം സ്വദേശിയും കേസിലെ ഇടനിലക്കാരനുമായ അബു, ഉത്തരവ് തയ്യാറാക്കിയ റവന്യൂ വകുപ്പ് ജീവനക്കാരൻ അരുൺകുമാർ എന്നിവരെ ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലും ഉത്തരവ് തയ്യാറാക്കിയ ഡിടിപി സെന്‍ററിലുമാണ് തെളിവെടുപ്പ് നടത്തുക.
ചൂർണിക്കര വ്യാജരേഖ കേസ്; തെളിവെടുപ്പ് ഇന്ന്
ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലും ഉത്തരവ് തയ്യാറാക്കിയ ഡിടിപി സെന്‍ററിലുമാണ് തെളിവെടുപ്പ് നടത്തുക.
tvm
എറണാകുളം ചൂർണിക്കര വില്ലേജിലെ ആലുവ ദേശീയ പാതയിൽ മുട്ടം തൈക്കാവിനോട് ചേർന്ന് നിൽക്കുന്ന അര ഏക്കർ ഭൂമിയിൽ 25 സെന്‍റ് നിലം നികത്താനാണ് ലാൻഡ് റവന്യു കമ്മിഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയത്. ദേശീയപാതയോട് ചേർന്ന തണ്ണീർത്തടം തരം മാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടർന്നാണ് സംഭവം പിടിക്കപ്പെട്ടത്.