ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി. ഗൊഗോയ്ക് എതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. എസ്എ ബോബ്ദെ, ഇന്ദിര ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ സമിതി ഗൊഗോയിയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണസമിതിയില്‍ വിശ്വാസമില്ലെന്ന കാരണത്താല്‍ പരാതിക്കാരിയായ സുപ്രീം കോടതി മുന്‍ ജീവനക്കാരി അന്വേഷണവുമായി സഹകരിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പരാതിക്കാരി പിന്‍മാറിയെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സമിതി തീരുമാനിക്കുകയായിരുന്നു.
അന്വേഷണ സമിതിക്ക് മുന്നില്‍ ലൈംഗിക ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് - അന്വേഷണ സമിതി
അന്വേഷണസമിതിക്ക് മുന്നില്‍ ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
ranjan
ലൈംഗിക ആരോപണ വാര്‍ത്ത പുറത്തു വന്നയുടന്‍ തന്നെ ഗൊഗോയ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. അതിപ്രധാനമായ പല വിധികളും പ്രസ്താവിക്കാനിരിക്കെ, തന്‍റെ പ്രവര്‍ത്തനങ്ങള്‍ നിഷ്ക്രിയമാക്കാന്‍ വന്‍ ശക്തികള്‍ നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ് ലൈംഗികാതിക്രമ പരാതിയെന്ന് ഗൊഗോയ് ആരോപിച്ചു. പീഢനാരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ മേധാ പട്കര്‍, അരുന്ധതി റോയ്, അരുണ റോയ് തുടങ്ങിയവര്‍ ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു