കേരളം

kerala

വാഴനാരിൽ നിന്നും സാനിറ്ററി നാപ്കിൻ നിർമിച്ച് സ്കൂൾ വിദ്യാർഥിനി

By

Published : Mar 23, 2019, 6:54 AM IST

ആറിരട്ടി ഈർപ്പത്തെ വാഴനാരിൽ നിർമിച്ച പാഡുകൾക്ക് വലിച്ചെടുക്കാൻ സാധിക്കും. കൂടാതെ പുനരുപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഇവ നിർമിച്ചിരിക്കുന്നത്.

വാഴനാരിൽ നിന്നും നിർമിച്ച പാഡുമായി റീന

ഏതൊരു സ്ത്രീയുടെ ആരോഗ്യ സംരക്ഷണത്തിൽ ആർത്തവകാല ശുചിത്വം സുപ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ ഇന്ത്യയിൽ ബഹുഭൂരിപക്ഷം സ്ത്രീകൾക്കും ആർത്തവകാല ശുചിത്വം പരിപാലിക്കാനുള്ള ഉത്പന്നങ്ങൾ കൈയെത്തിപിടിക്കാനാവാത്ത ദൂരത്തിലാണ്. ലഭ്യമാവുന്ന ഉത്പന്നങ്ങളിൽ 90 ശതമാനവും നിർമിക്കുന്നത് പ്ലാസ്റ്റിക്കിനാലാണ്. ഇവ പിന്നീട് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ളവയാണ്. ഇതിൽ നിന്നും വ്യത്യസ്ഥമായി ജൈവീക സാനിറ്ററി പാഡെന്ന ആശയത്തെ മുൻ നിർത്തി വാഴനാരുകൊണ്ട് പാഡു നിർമിച്ച് വിജയിച്ചിരിക്കുകയാണ് റീന രാജ്പുത്തെന്ന പെൺകുട്ടി. കോർബ സർക്കാർ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ് റീന.

വിദ്യാർഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനായി നടത്തുന്ന 'മനാക്' പദ്ധതിയുടെ ഭാഗമായാണ് റീന വാഴനാരിൽ നിന്നും സാനിറ്ററി നാപ്കിൻ നിർമിച്ചത്. തുടർന്ന് ജപ്പാനിൽ നടക്കുന്ന ശകുര മേളയിലേക്കും റീനയുടെ ഉത്പന്നം തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസം ഡൽഹിയിൽ വച്ച് നടന്ന മനാക് പദ്ധതിയുടെ ശാസ്ത്ര മേളയിൽ സ്കൂളിലെ പ്രധാന അധ്യാപക ഫർഹാന അലിയുടെ സഹായത്തോടെയാണ് റീന വാഴനാരിൽ നിന്നും സാനിറ്ററി നാപ്കിൻ നിർമിച്ചത്.

സാധാരണ ലഭ്യമാവുന്ന സാനിറ്ററി പാഡുകൾ പ്ലാസ്റ്റിക്കിനാൽ നിർമിതമാണ്. ഇവ ചർമ രോഗങ്ങൾക്ക് കാരണമാവും. ജൈവീകമല്ലാത്തതിനാൽ ഇവ മലിനീകരണത്തിനും വഴിവക്കുന്നു. എന്തുകൊണ്ട് ജൈവീകമായ രീതിയിൽ പ്രശ്നങ്ങളില്ലാത്ത സാനിറ്ററി പാഡുകൾ നിർമിച്ചു കൂടായെന്ന ചിന്തയിൽ നിന്നാണ് വാഴനാരിൽ നിന്നും പാഡ് നിർമിക്കാമെന്ന ചിന്തയിലേക്കെത്തിയതെന്ന് റീന പറഞ്ഞു. ഉപയോഗ ശൂന്യമായി പോവുന്ന വാഴപ്പിണ്ടിയിൽ നിന്നും നാരുകൾ വേർതിരിച്ചാണ് പാഡുകൾ നിർമിക്കാൻ സാധിക്കുന്നത്. ജൈവീകമാണെന്നതിലുപരി ഈ പാഡുകൾ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നില്ല.

ABOUT THE AUTHOR

...view details