കേരളം

kerala

ETV Bharat / briefs

മസാല ബോണ്ട്: മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമെന്ന് ചെന്നിത്തല - മുഖ്യമന്ത്രി

സംസ്ഥാനത്തെ കടക്കെണിയിലേക്ക് നയിക്കുന്ന അഴിമതിയാണ് മസാല ബോണ്ടെന്ന് ചെന്നിത്തല.

രമേശ് ചെന്നിത്തല

By

Published : May 21, 2019, 12:16 PM IST

Updated : May 21, 2019, 1:27 PM IST

തിരുവനന്തപുരം: മസാല ബോണ്ടിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒമ്പതര ശതമാനം പലിശക്ക് ലോണെടുക്കേണ്ട ആവശ്യം കേരളത്തിനില്ല. സംസ്ഥാനത്തെ കടക്കെണിയിലേക്ക് നയിക്കുന്ന അഴിമതിയാണ് മസാല ബോണ്ടിലൂടെ ഉണ്ടായത്. നരേന്ദ്രമോദിയുടെ സാമ്പത്തിക നയം മുഖ്യമന്ത്രി സ്വീകരിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മസാല ബോണ്ടിനെക്കുറിച്ചുള്ള തന്‍റെ പരാമര്‍ശം പ്രത്യേക മാനസിക അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് ഒരു പ്രത്യേക മാനസികാവസ്ഥയുമില്ലെന്നും അദ്ദേഹം മറുപടി നല്‍കി. കേരളത്തിൽ യുഡിഎഫ് 20 സീറ്റുകള്‍ നേടും. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്നും 23 ന് അന്തിമഫലം പുറത്ത് വരുന്നത് വരെ കാത്തിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

മസാല ബോണ്ട് വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ വിമര്‍ശനം
Last Updated : May 21, 2019, 1:27 PM IST

ABOUT THE AUTHOR

...view details