കേരളം

kerala

ETV Bharat / briefs

ഒളിക്യാമറ വിവാദം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപെടുന്നു - ടീക്കാറാം മീണ

സംഭവം ഗൗരവമേറിയതാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. സ്ഥലം വാങ്ങാന്‍ സഹായിക്കുന്നതിന് കോഴ ആവശ്യപ്പെട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കെ രാഘവനെതിരെയുളള ഒളിക്യാമറ വിവാദം; റിപ്പോർട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

By

Published : Apr 4, 2019, 10:40 AM IST

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ എംകെ രാഘവനെതിരായ ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. സംഭവം ഗൗരവമേറിയതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഭൂമി വാങ്ങാന്‍ സഹായിക്കുന്നതിന് അഞ്ച് കോടി ആവശ്യപ്പെടുന്ന എം കെ രാഘവന്‍റെ ദൃശ്യങ്ങൾ പുറത്തായതോടയാണ് നടപടി.
ഇന്നലെയാണ് കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ ഒരു ഹിന്ദി ചാനലിന്‍റെ ഒളിക്യാമറ ഓപ്പറേഷന്‍. സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളില്‍ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ചാനലിന്‍റെ ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്.

ABOUT THE AUTHOR

...view details