ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായി നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കോണ്‍ഗ്രസിന് വീണ്ടും ഹര്‍ജി നല്‍കാമെന്ന് കോടതി വ്യക്തമാക്കി. പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തെന്നും സുപ്രീംകോടതി പറഞ്ഞു.
മോദിക്ക് ക്ലീൻചിറ്റ്: കോണ്‍ഗ്രസ് ഹര്‍ജി സുപ്രീംകോടതി തള്ളി
മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി
കോണ്‍ഗ്രസ് ഹര്‍ജി തള്ളി സുപ്രീംകോടതി
മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. രാഹുല്‍ ഗാന്ധിക്ക് എതിരായ പരാമർശം അടക്കം ആറ് തവണയില്‍ അധികമാണ് മോദിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ ക്ലീന്‍ചിറ്റ് നല്‍കിയത്.
Last Updated : May 8, 2019, 12:41 PM IST