കേരളം

kerala

ETV Bharat / briefs

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സജീവമായി ബോളിവുഡ് താര നിര

ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാവരും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സജീവമായി ബോളിവുഡ് താര നിര

By

Published : May 31, 2019, 1:34 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് താരനിര കൊണ്ട് സമ്പന്നം. ബോളിവുഡില്‍ നിന്ന് വന്‍ താരനിരയാണ് ചടങ്ങിനെത്തിയത്. രജനീകാന്ത്, കങ്കണ റനൗത്ത്, കരണ്‍ ജോഹര്‍, അനുപം ഖേര്‍, ഷാഹിദ് കപൂര്‍, ബോണി കപൂര്‍, ജിതേന്ദ്ര തുടങ്ങിയ നിരവധി താരങ്ങളാണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എല്ലാവിധ ആശംസകളും. നമ്മുടെ രാജ്യത്തെ വന്‍ സാമ്പത്തികമായി മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും കങ്കണ പറഞ്ഞു. നമ്മുടെ രാജ്യത്ത് ഏറ്റവുമധികം സ്‌നേഹിക്കപ്പെട്ട പ്രധാനമന്ത്രിയാണ് അദ്ദേഹം. മോദിയുടെ കഠിനാധ്വാനമാണ് അതിന് കാരണമെന്നും കങ്കണ കൂട്ടിച്ചേർത്തു.

രാജ്യം മികച്ച ജനവിധിയിലൂടെ ഈ സര്‍ക്കാരിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. മോദി രാജ്യത്തെ മുന്നോട്ട് നയിക്കുമെന്ന് ഉറപ്പാണെന്ന് അനുപം ഖേര്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ചരിത്രപരമായ നിയോഗത്തിനൊപ്പം നില്‍ക്കാന്‍ സാധിച്ചതില്‍ ഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യത്തിന്‍റെ ആഘോഷമാണ്. നല്ലതാണ് സംഭവിച്ചിരിക്കുന്നത്. ഇത് തുടര്‍ന്ന് കൊണ്ടേിയിരിക്കുമെന്നും ബോണി കപൂര്‍ പറഞ്ഞു.നേരത്തെ പ്രചാരണത്തിനിടെ മോദി ബോളിവുഡ് താരങ്ങളെ നേരിട്ട് കണ്ടിരുന്നു. താരങ്ങളെല്ലാവരും മോദിക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാവരും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.

ABOUT THE AUTHOR

...view details