കൊല്ലം: കശുവണ്ടി തൊഴിലാളികൾക്കുള്ള സഹായധനം തട്ടിയെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. ഒന്നര ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
കശുവണ്ടി തൊഴിലാളികളുടെ സഹായധനം തട്ടിയെടുത്ത ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു
ഒന്നര ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്ക് സഹായധനം പ്രഖ്യാപിച്ചത്. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പണം ഏറ്റുവാങ്ങാൻ കഴിയാതിരുന്ന തൊഴിലാളികളാണ് തട്ടിപ്പിനിരയായത്. വ്യാജ വിരലടയാളം പതിച്ചാണ് തുക കൈക്കലാക്കിയത്. മറ്റു സ്ഥലങ്ങളിലും സമാനമായ തട്ടിപ്പ് നടന്നതായാണ് സൂചന. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ ആവശ്യപ്പെട്ടു. അതെ സമയം തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജി വയ്ക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.