അഞ്ചാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം അവസാനിച്ചു - election
ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച പോളിങ് നടക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. 51 മണ്ഡലങ്ങളിലാണ് പോളിങ് നടക്കുന്നത്. രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും ഏറ്റുമുട്ടുന്ന അമേഠി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മത്സരിക്കുന്ന ലക്നൗ, സോണിയാഗാന്ധി മത്സരിക്കുന്ന റായ്ബറേലി എന്നിവയാണ് അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ശ്രദ്ധേയമായവ. യുപിയിൽ 14, രാജസ്ഥാനിൽ 12, പശ്ചിമ ബംഗാളിലും മധ്യപ്രദേശിലും ഏഴ്, ബിഹാറിൽ അഞ്ച്, ജാര്‍ഖണ്ഡിൽ നാല്, കശ്മീരിൽ രണ്ട് മണ്ഡലങ്ങളിലേക്കാണ് അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.