എറണാകുളം: ബാംഗ്ലൂരിലേക്ക് പോയ സ്വകാര്യബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ മാനേജർ ഉൾപ്പെടെ മൂന്ന് ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ബസ് കസ്റ്റഡിയിലെടുത്ത മരട് പൊലീസ് രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. ബസിന്‍റെ പെർമിറ്റ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുന്നതിനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണറുമായി ഡിജിപി ലോക്നാഥ് ബഹ്റ സംസാരിച്ചു. സംഭവത്തിൽ ബസ് ഉടമയേയും തിരുവനന്തപുരത്തെ കമ്പനി പ്രതിനിധികളെയും പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു.
യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; കല്ലട ബസ് ജീവനക്കാർ അറസ്റ്റില്‍
ബസിന്‍റെ പെർമിറ്റ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുന്നതിനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണറുമായി ഡിജിപി ലോക്നാഥ് ബഹ്റ സംസാരിച്ചു
യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; ബസ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തു
കഴിഞ്ഞ ദിവസമാണ് ബാംഗ്ലൂരിലേക്ക് പോയ സ്വകാര്യബസിൽ യാത്രക്കാർ ജീവനക്കാരുടെ മർദ്ദനത്തിന് ഇരയായത്. മർദ്ദനം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. കസ്റ്റഡിയിലുള്ളവരെ കൂടുതൽ ചോദ്യം ചെയ്യണമെന്നും കമ്മീഷണർ എസ് സുരേന്ദ്രൻ പറഞ്ഞു.
Last Updated : Apr 22, 2019, 7:48 PM IST