വയനാട്: പനമരം പഞ്ചായത്തിലെ അമ്മാനിയിൽ പാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആദിവാസികൾ ഉൾപ്പെടെ 86 കുടുംബങ്ങൾ.
മഴക്കാലമെത്തിയാൽ ദുരിതക്കയം : പാലത്തിനായുള്ള കാത്തിരിപ്പിൽ 86 കുടുംബങ്ങൾ - bridge
പ്രദേശത്തുള്ള നരസിയെന്ന പുഴ കടന്നു വേണം 86 കുടുംബങ്ങളിൽ ഉള്ളവർക്ക് പുറംലോകത്ത് എത്താൻ
നരസി
പ്രദേശത്തുള്ള നരസി പുഴ കടന്നു വേണം കുടുംബങ്ങള്‍ക്ക് പുറംലോകത്ത് എത്താൻ. മഴക്കാലമായാൽ പുഴ നിറഞ്ഞുകവിഞ്ഞ് ഒഴുകും. പുഴയിൽ വെള്ളം നിറഞ്ഞാൽ ആനയും പന്നിയും ഇറങ്ങുന്ന വയലിലൂടെ മൂന്ന് കിലോമീറ്ററിലേറെ നടന്ന് കുറുക്കുവഴിയിലൂടെ വേണം റോഡിലെത്താൻ. സ്കൂളും അംഗനവാടിയുമെല്ലാം പുഴയ്ക്ക് അക്കരെ ആയതിനാൽ മഴക്കാലമായാൽ പ്രദേശത്തെ വിദ്യാർഥികളും ദുരിതത്തിലാണ്. ഈ മഴക്കാലം കഴിയുമ്പോൾ എങ്കിലും തങ്ങളുടെ ദുരിതത്തിന് മുമ്പിൽ അദികൃതർ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ
Last Updated : Jun 13, 2019, 7:28 AM IST