പ്രശസ്ത ഓണ്‍ലൈന്‍ ടിക്കറ്റ് കമ്പനിയായ ബുക്ക് മൈ ഷോയും ശീതള പാനീയ കമ്പനിയായ കൊക്കോകോളയും തമ്മില്‍ അഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചു. യുഎഇയിലെ കൊക്കോകോള അരീനയെ കേന്ദ്രീകരിച്ചാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്.
ബുക്ക് മൈ ഷോയും കൊക്കോകോളയും കരാര്‍ ഒപ്പുവെച്ചു - കൊക്കോ കോള
യുഎഇയിലെ കൊക്കോകോള അരീനയെ കേന്ദ്രീകരിച്ചാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്.
ഇന്‍റര്‍നാഷണല്‍ എന്‍റര്‍റ്റൈന്‍മെന്‍റ് പ്രോഗ്രാമുകള്‍ ധാരാളമായി നടക്കുന്ന വേദികളിലൊന്നാണ് കൊക്കോകോള അരീന. ഇനിമുതല്‍ അരിനയിലെ പ്രോഗ്രാമുകളുടെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെയും ലഭ്യമാകും. പങ്കാളിത്തത്തിന്‍റെ സാമ്പത്തിക വിവരങ്ങൾ ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. മിഡില്‍ ഈസ്റ്റിലെ ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ബുക്ക് മൈ ഷോ സ്ഥാപകനും ചെയര്‍മാനുമായ ആശിഷ് ഹേംരാജനി പറഞ്ഞു.
ഒരേ സമയം 17000 ആസ്വാദകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വേദിയാണ് കൊക്കോകോള അരീന. ആഗസ്ത് 29ന് നടക്കുന്ന ഐറിഷ് പോപ്പ് ബാന്‍റായ ട്വന്‍റി ഫോറിന്‍റെ സംഗീത പരിപാടി ആയിരിക്കും ഇവരുടെ പങ്കാളിത്തത്തില്‍ നടക്കുന്ന ആദ്യ പ്രോഗ്രാം